തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 മത്സരത്തിന് വേദിയാകുന്ന തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കെസിഎ അധികൃതര്‍ പരിശോധന നടത്തി.മത്സരത്തിനായുളള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം വീണ്ടും അന്താരാഷ്‌ട്ര മത്സരത്തിന് വേദിയാകുന്നു.
കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സജ്ജമാണെന്ന് അറിയിച്ചെങ്കിലും അന്തിമ മിനുക്കുപണികള്‍ വിലയിരുത്താന്‍ കെസിഎ സംഘമെത്തി.നാല് മാസങ്ങളേയുളളൂ മത്സരത്തിന്. അതിന് മുന്നോടിയായി ബിസിസിഐ നിര്‍ദ്ദേശിച്ച ചെറിയ ചില മാറ്റങ്ങള്‍ ഉടന്‍തന്നെ പ്രാവര്‍ത്തികമാക്കും. ഡ്രോപ്പ് ഇന്‍ പിച്ച് ഒരുക്കുക നിലവില്‍ സാധ്യമല്ല. 5 പിച്ചുകളാണ് ഒരുങ്ങുന്നത്.
പ്രസ് ഗ്യാലറിയും വിഐപി പവലിയനിലും ചെറിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍.കളിക്കാരുടെ സൗകര്യം കണക്കിലെടുത്ത് താഴെയുളള ഡ്രസ്സിംഗ് റൂം താത്ക്കാലികമായി മുകളിലേക്ക് ഉടന്‍ മാറ്റം ഭിന്നശേഷിക്കാര്‍ക്ക് ഗ്യാലറിയിലേക്കെത്താന്‍ റാംപ്.നിലവില്‍ അരലക്ഷം പേര്‍ക്ക് കളിയാസ്വദിക്കാം. കോര്‍പ്പറേറ്റ് ബോക്‌സ് കൂടി തയ്യാറാവുന്നതോടെ അറുപതിനായിരത്തിലധികം പേര്‍ക്ക് കളികാണാം.
