ഓപ്പണറായി എത്തിയ 74 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് ആണ് ലയണ്‍സിന്റെ ജയം എളുപ്പമാക്കിയത്. പുറത്താകാതെ 41 റണ‍്സെടുത്ത ദിനേഷ് കാര്‍ത്തിക്കും ലയണ്‍സിന്റെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ആരോണ്‍ ഫിഞ്ച് ആണ് മാന്‍ ഓഫ് ദ മാച്ച്.
സ്‌കോര്‍- കിങ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ ആറിന് 161 & ഗുജറാത്ത് ലയണ്‍സ് 17.4 ഓവറില്‍ അഞ്ചിന് 162
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത കിങ്സ് ഇലവന്‍ നിശ്ചിത 20 ഓവറില്‍ ആറിന് 161 റണ്‍സെടുക്കുകയായിരുന്നു. 42 റണ്‍സെടുത്ത മുരളി വിജയ് ആയിരുന്നു പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മനന്‍ വോറ 38 റണ്‍സും മാര്‍കസ് സ്റ്റോയ്‌നിസ് 33 റണ്‍സും നേടി. ഗുജറാത്ത് ലയണ്‍സിനുവേണ്ടി ഡ്വെയ്ന്‍ ബ്രാവോ നാലു വിക്കറ്റെടുത്തു.
പഞ്ചാബിനെതിരായ വിജയത്തോടെ ഗുജറാത്ത് ലയണ്‍സ് രണ്ടു പോയിന്റ് കരസ്ഥമാക്കി.
