എഎഫ്‌സി അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്കെതിരേ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഇന്ത്യ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. ഗോള്‍ കീപ്പര്‍ നീരജ് കുമാറിന്റെ പ്രകടനാണ് നിര്‍ണായകമായത്. ഗോളെന്നുറച്ച് മൂന്നില്‍ കൂടുതല്‍ ഷോട്ടുകളാണ് നീരജ് രക്ഷപ്പെടുത്തിയത്.
കോലലംപുര്‍: എഎഫ്‌സി അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്കെതിരേ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഇന്ത്യ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. ഗോള്‍ കീപ്പര്‍ നീരജ് കുമാറിന്റെ പ്രകടനാണ് നിര്‍ണായകമായത്. ഗോളെന്നുറച്ച് മൂന്നില്‍ കൂടുതല്‍ ഷോട്ടുകളാണ് നീരജ് രക്ഷപ്പെടുത്തിയത്.
മത്സരം ജയിച്ചാല്‍ സെമിയില്‍ പ്രവേശിക്കാം എന്നതിലപ്പുറം അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിലേക്ക് ഇന്ത്യക്ക് നേരിട്ട് യോഗ്യത ലഭിക്കും. കരുത്തരായ ദക്ഷിണ കൊറിയക്കെതിരേ പ്രതിരോധിച്ച കളിക്കുകയെന്ന തന്ത്രമാണ് ഇന്ത്യ പയറ്റിയത്. ഇറാനെതിരേ തോല്‍ക്കാതെ പിടിച്ച് നിര്‍ത്തിയത് നീരജിന്റെ തകര്‍പ്പന്‍ പ്രകടനം തന്നെയായിരുന്നു. ഇത്തവണ ആദ്യ പകുതി അവസാനിക്കുമ്പോള്‍ നീരജ് ഒരിക്കല്‍കൂടി ആ പ്രകടനം ആവര്‍ത്തിച്ചു.
ഒരിക്കല്‍ മാത്രമണ് ഇന്ത്യക്ക കൊറിയന്‍ ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ അവസരം ലഭിച്ചത്. രവി ബഹാദൂറിന്റെ ലോങ് റേഞ്ച് ഷോട്ട് കൊറിയന്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യ ഗോള്‍ വഴങ്ങിയിട്ടില്ല. വിയറ്റ്‌നാമിനെ 1-0ന് തുടങ്ങിയ ഇന്ത്യ ഇറാനേയും ഇന്തോനേഷ്യയേയും സമനിലയില്‍ തളയ്ക്കുകയായിരുന്നു.
