സീസണിലെ അഞ്ചാമത്തെയും കരിയറിലെ 67-ാമത്തെയും കിരീടമാണ്  ബ്രിട്ടീഷ്  താരം നേടിയത്.  ജയത്തോടെ കിരീടപ്പോരാട്ടത്തില്‍  ലീഡ് 24 പോയിന്‍റ്  ആയി ഉയര്‍ത്താനും ഹാമില്‍ട്ടന്  കഴിഞ്ഞു

ഏഗര്‍: ഫോര്‍മുല വൺ കാറോട്ടത്തിലെ ഹംഗേറിയന്‍ ഗ്രാന്‍പീയില്‍ മെഴ്സിഡസിന്‍റെ ലൂയിസ് ഹാമില്‍ട്ടൺ ജേതാവ് . കിരീടപ്പോരാട്ടത്തിലെ പ്രധാന എതിരാളിയായ സെബാസ്റ്റ്യന്‍ വെറ്റലിനെ പിന്തള്ളിയാണ് ഹാമില്‍ട്ടന്‍ പോഡിയത്തിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഹംഗേറിയന്‍ ഗ്രാന്‍പ്രീയിൽ ഹാമില്‍ട്ടന്‍റെ ആറാം കിരീടം ആണിത്. പോള്‍ പൊസിഷനില്‍ മത്സരം തുടങ്ങിയ ഹാമില്‍ട്ടൺ 20 സെക്കന്‍ഡ് വ്യത്യാസത്തിലാണ് വെറ്റലിനെ പിന്തള്ളിയത്.

വെറ്റല്‍ രണ്ടാമതും കിമി റൈക്കോണനന്‍ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. സീസണിലെ അഞ്ചാമത്തെയും കരിയറിലെ 67-ാമത്തെയും കിരീടമാണ് ബ്രിട്ടീഷ് താരം നേടിയത്. ജയത്തോടെ കിരീടപ്പോരാട്ടത്തില്‍ ലീഡ് 24 പോയിന്‍റ് ആയി ഉയര്‍ത്താനും ഹാമില്‍ട്ടന് കഴിഞ്ഞു. നിലവില്‍ ഹാമിൽട്ടണിന് 213 ഉം വെറ്റലിന് 189ഉം പോയിന്‍റ് വീതമുണ്ട്.