ദില്ലി: ജെറ്റ് എയ്ര്‍വേയ്സ് പൈലറ്റിന്റെ വംശീയാധിക്ഷേപത്തിനെതിരെ പരാതിയുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. തന്റെ സഹയാത്രികനെ ജെറ്റ് എയര്‍വേയ്സ് പൈലറ്റ് വംശീയമായ അധിക്ഷേപിച്ചെന്നും ഒരു സ്ത്രീയെ മര്‍ദ്ദിച്ചുവെന്നും അംഗപരിമിതിനായ മറ്റൊരാളെ അസഭ്യം പറഞ്ഞുവെന്നുമുള്ള ഗുരുതുര ആരോപണമാണ് ഹര്‍ഭജന്‍ ട്വിറ്ററിലൂടെ ഉന്നയിച്ചത്.

ജെറ്റ് എയ്ര്‍വേയ്സിലെ ബെന്‍ഡ് ഹോയിസ്‌ലിന്‍ എന്ന പൈലറ്റിനെതിരെയാണ് ഹര്‍ഭജന്റെ പരാതി. എന്റെ സഹയാത്രികനായ ഇന്ത്യക്കാരനോട് പൈലറ്റായ ഇയാള്‍ 'വൃത്തികെട്ട ഇന്ത്യക്കാരാ നിങ്ങള്‍ എന്റെ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങൂ' എന്ന് ആക്രോശിച്ചതായി ഹര്‍ഭജന്‍ ട്വിറ്ററില്‍ പറഞ്ഞു. ഇതിനുശേഷം ഇയാള്‍ ഒരു സ്ത്രീിയെ മര്‍ദ്ദിക്കുകയും അംഗപരിമിതനായ ഒരാളെ അധിക്ഷേപിക്കുകയും ചെയ്തുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Scroll to load tweet…
Scroll to load tweet…

ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ഹര്‍ഭജന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അലിബാഗ് സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് വിവാദ സംഭവം നടന്നതെന്നാണ് ഹര്‍ഭജന്റെ വെളിപ്പെടുത്തല്‍.

Scroll to load tweet…