ഗോള്‍: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റംകുറിച്ച ഓള്‍ റഔണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യയ്ക്ക് അപൂര്‍വ റെക്കോര്‍ഡ്. എട്ടാമനായി ക്രീസിലെത്തിയ പാണ്ഡ്യ അര്‍ധ സെഞ്ചുറി തികച്ചാണ് ക്രീസ് വിട്ടത്. 49 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സറും പറത്തി 50 റണ്‍സടിച്ച പാണ്ഡ്യ അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ തന്നെ മൂന്ന് സിക്സര്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.
നേരിട്ട മൂന്നാം പന്തില്‍ തന്നെ ബൗണ്ടറിയുമായാണ് പാണ്ഡ്യ തുടങ്ങിയത്. എന്നാല്‍ അശ്വിനും ജഡേജയും പുറത്തായതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ പാണ്ഡ്യ മുഹമ്മദ് ഷാമിയില്‍ മികച്ച പങ്കാളിയെ കിട്ടിയതോടെയാണ് അടിച്ചുതകര്‍ത്തത്. ഇതിനിടെയ കരുണരത്നെ പാണ്ഡ്യയെ ഒറു തവണ കൈവിടുകയും ചെയ്തു. എന്നാല്‍ പിന്നീടങ്ങോട്ട് തകര്‍ത്തടിച്ച പാണ്ഡ്യ ഇന്ത്യന്‍ സ്കോര്‍ 600 എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അ
അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് സിക്സര്‍ വീതം അടിച്ച ഏഴ് ഇന്ത്യന്‍ താരങ്ങളുണ്ട്. എന്നാല്‍ മൂന്ന് സിക്സര്‍ അടിക്കുന്ന ആദ്യ ബാറ്റ്സ്മാന്‍ പാണ്ഡ്യയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളടിച്ച റെക്കോര്‍ഡ് പക്ഷെ ഒരു ബാറ്റ്സ്മാന്റെ പേരിലല്ല, ബൗളറുടെ പേരിലാണ്. ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയാണ് അരങ്ങേറ്റ ടെസ്റ്റില്‍ 9 സിക്സര്‍ അടിച്ച് റെക്കോര്‍ഡ് ഇട്ടത്.
ഇംഗ്ലണ്ടിനെതിരെ 40 പന്തില്‍ 77 റണ്‍സായിരുന്നു അന്ന് സൗത്തി അടിച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍ നാല് സിക്സര്‍ അടിച്ചിട്ടുള്ള ഓസ്ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്കാണ് പട്ടികയില്‍ രണ്ടാമത്. പാണ്ഡ്യയ്ക്കൊപ്പം അരങ്ങേറ്റ ടെസ്റ്റില്‍ മൂന്ന് സിക്സര്‍ അടിച്ച 9 താരങ്ങള്‍ കൂടിയുണ്ട് രാജ്യാന്തര ക്രിക്കറ്റില്‍.
