ദില്ലി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗറിനു ഇന്ത്യൻ റെയിൽവേയുടെ സമ്മാനം. റെയിൽവേ ഉദ്യോഗസ്ഥയായ കൗറിനു സ്ഥാനക്കയറ്റം നൽകാനു റെയിൽവേയുടെ തീരുമാനം. ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരെ പുറത്താകാതെ നേടിയ 171 റണ്‍സിന്‍റെ പ്രകടനമാണ് കൗറിനു സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചത്.

ഇതു സംബന്ധിച്ചു വെസ്റ്റേൺ റെയിൽവേ അധികൃതർ റെയിൽവേ മന്ത്രാലയത്തോട് ശിപാർശ ചെയ്തു. വെസ്റ്റേണ്‍ റെയിൽവേയുടെ മുംബൈ ഡിവിഷനിലെ ചീഫ് ഓഫീസ് സുപ്രണ്ടാണ് കൗർ. അതേ സമയം ഹർമൻപ്രീതിനെ ജന്മനാടായ പഞ്ചാബ് പുതിയ വാഗ്ദാനവുമായി വിളിക്കുന്നുണ്ട്. പഞ്ചാബ് പോലീസില്‍ ഡിഎസ്പി പോസ്റ്റാണ് പഞ്ചാബ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുന്നത്.