Asianet News MalayalamAsianet News Malayalam

മിതാലി-പവാര്‍ തര്‍ക്കത്തില്‍ പക്ഷം പിടിച്ച് ഹര്‍മന്‍പ്രീതും സ്‌മൃതി മന്ദാനയും

സീനിയർ താരം മിതാലി രാജും കോച്ച് രമേഷ് പവാറും തമ്മിലുള്ള തർക്കത്തിൽ ഇന്ത്യൻ ട്വന്‍റി 20 ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും പിന്തുണ കോച്ചിനൊപ്പം. പവറിനെ 2021വരെ കോച്ചായി പുനർനിയമിക്കണമെന്ന് ഇരുവരും ബിസിസിഐയോട് ആവശ്യപ്പെട്ടു. പവാറിന്‍റെ കരാർ കഴിഞ്ഞമാസം 30ന് കരാർ അവസാനിച്ചതോടെ ബിസിസിഐ പുതിയ കോച്ചിനായി അപേക്ഷ ക്ഷണിച്ചിരുന്നു.

Harmanpreet Kaur Smriti Mandhana bat for Ramesh Powar
Author
Mumbai, First Published Dec 4, 2018, 1:01 PM IST

മുംബൈ: സീനിയർ താരം മിതാലി രാജും കോച്ച് രമേഷ് പവാറും തമ്മിലുള്ള തർക്കത്തിൽ ഇന്ത്യൻ ട്വന്‍റി 20 ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും പിന്തുണ കോച്ചിനൊപ്പം. പവറിനെ 2021വരെ കോച്ചായി പുനർനിയമിക്കണമെന്ന് ഇരുവരും ബിസിസിഐയോട് ആവശ്യപ്പെട്ടു. പവാറിന്‍റെ കരാർ കഴിഞ്ഞമാസം 30ന് കരാർ അവസാനിച്ചതോടെ ബിസിസിഐ പുതിയ കോച്ചിനായി അപേക്ഷ ക്ഷണിച്ചിരുന്നു.

ഇതിനിടെയാണ് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പവാറിനെ വീണ്ടും നിയമിക്കണമെന്ന് ബിസിസിഐയോട് രേഖാമൂലം ആവശ്യപ്പെട്ടത്. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെയാണ് ടീമിൽ പൊട്ടിത്തെറി തുടങ്ങിയത്. സെമിയിൽ കളിപ്പിക്കാതിരുന്ന കോച്ച് തന്നെ തകർക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് മിതാലി ആരോപിച്ചിരുന്നു. എന്നാൽ സീനിയർ താരത്തെ നിയന്ത്രിക്കുക പ്രയാസമാണെന്നും, ടീം വിട്ടുപോകുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്നും പവാറും ബിസിസിഐക്ക് മറുപടി നൽകി.

ഇതിന് പിന്നാലെയാണിപ്പോൾ ഹർമൻപ്രീതും സ്മൃതി മന്ദാനയും കോച്ചിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പരിശീലകനെന്ന നിലയില്‍ കളിക്കാരെ പ്രചോദിപ്പിക്കുന്നതിലും അവരില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്നിലും പവാറിന്റെ പങ്ക് വലുതാണെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. സാങ്കേതികമായും തന്ത്രപരമായും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖം മാറ്റാന്‍ പവാറിന് കഴിഞ്ഞുവെന്നും ഹര്‍മന്‍ അവകാശപ്പെടുന്നു. മിതാലിയും പവാറും തമ്മിലുള്ള പ്രശ്നം അവര്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കേണ്ടതാണെന്നും ഹര്‍മന്‍ വ്യക്തമാക്കി. ഒരു മേശക്ക് ചുറ്റുമിരുന്ന് പരസ്പരം സംസാരിച്ച് തീര്‍ക്കാവുന്ന വിഷയമേ അവര്‍ തമ്മിലുള്ളു. അങ്ങനെ ചെയ്താല്‍ അത് ടീമിന് കൂടുതല്‍ സുരക്ഷിതത്വം നല്‍കുമെന്നും ബോര്‍ഡിന് എഴുതിയ ഇ മെയില്‍ ഹര്‍മന്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios