മൊണോക്കോ: ബാഴ്‌സലോണ താരം ലിയോണല്‍ മെസിയെ പുകഴ്ത്തി മുന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ ഫാബിയോ കപ്പെല്ലോ. ഫുട്‌ബോള്‍ ലോകത്തെ ഒരേയൊരു ജീനിയസ് ലിയോണല്‍ മെസിയാണെന്ന് കപ്പെല്ലോ അഭിപ്രായപ്പെട്ടു. മൊണാക്കോയില്‍ നടന്ന ലോറസ് അവാര്‍ഡുദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കപ്പെല്ലോ. 

അര്‍ജന്റീന്റയ്ക്കായി കിരീടങ്ങള്‍ കാര്യമായി നേടാന്‍ മെസിക്ക് സാധിച്ചിട്ടില്ലായിരിക്കും. കാരണം ഒരാള്‍ക്ക് ഒറ്റയ്ക്ക് സാധിക്കുന്ന കാര്യമല്ലത്. അതുകൊണ്ട് തന്നെ അതൊരു കുറവായി കാണേണ്ടതില്ല. എങ്കിലും അദ്ദേഹം ഒരു ജീനിയസാണെന്നും കപ്പെല്ലോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും കപ്പെല്ലോ പ്രശംസിച്ചു. പോര്‍ച്ചുഗീസ് താരത്തിന്റെ വരവ് യുവന്റസ് താരങ്ങള്‍ക്ക ഗുണകരമായെന്നും കപ്പെല്ലോ കൂട്ടിച്ചേര്‍ത്തു.