പാലക്കാട്: കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പിയു ചിത്ര. ആപത്തു വന്നപ്പോള്‍ കേരളം മൊത്തം എനിക്കൊപ്പം നിന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദിയെന്നും പിയു ചിത്ര പറഞ്ഞു.
മീറ്റില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്നറിയില്ല. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. എന്നാല്‍ ലോക മീറ്റിനുള്ള എന്‍ട്രി ഇതിനോടകം അയച്ചു കഴിഞ്ഞു.
പേടിക്കണ്ട പങ്കെടുക്കാന്‍ കഴിയുമെന്നാണ് എല്ലാവരും പറയുന്നത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ പിയു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതിയുടെ വിധിയോട് ചിത്ര പ്രതികരിച്ചു.
