ബൊഗോട്ട: കൊളംബിയയിലെ ഹൈ സ്കൂള്‍ തല ഫുട്ബോള്‍ മത്സരത്തില്‍ പിറന്നൊരു അത്ഭുത ഗോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഡൈലന്‍ പ്രീചെറ്റാണ് ഗോളിക്ക് മുകളിലൂടെ പറന്നിറങ്ങി ഗോള്‍ നേടിയത്.
പക്ഷേ, ഡൈലന്റെയും കൂട്ടുകാരുടെയും ആഹ്ലാദത്തിന് ഏറെ ആയുസ്സുണ്ടായിരുന്നില്ല, റഫറി ഓഫസൈഡ് വിധിച്ച് ഗോള്‍ അനുവദിച്ചില്ല റഫറി അനുവദിച്ചില്ലെങ്കിലും ഡൈലന്റെ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.
