കട്ടക്ക്: ക്രിക്കറ്റ് മത്സരങ്ങളില്‍ ഗ്രൗണ്ടിലെ കാഴ്ചകള്‍ ആകാശത്തുനിന്ന് ഒപ്പിയെടുക്കുന്ന സ്പൈഡര്‍ ക്യാ പലപ്പോഴും വില്ലനാവാറുണ്ട്. ഇന്ത്യാ-ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരത്തിലും ഇത്തരത്തില്‍ സ്പൈഡര്‍ ക്യാം വില്ലനായപ്പോള്‍ എംഎസ് ധോണിക്ക് നഷ്ടമായത് ഒരു സിക്സറായിരുന്നു. ക്രിസ് വോക്സ് എറിഞ്ഞ 47ാം ഓവറിലായിരുന്നു ധോണിയ്ക്ക് സ്പൈഡര്‍ക്യാമില്‍ തട്ടി സിക്സര്‍ നഷ്ടമായത്.

ധോണി 93ല്‍ നില്‍ക്കുമ്പോഴായിരുന്നു അത്. പന്ത് സ്പൈഡര്‍ ക്യാമില്‍ തട്ടി ബൗണ്ടറി കടന്നെങ്കിലും അമ്പയര്‍ ഡെഡ് ബോള്‍ വിളിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ സ്പൈഡര്‍ ക്യാമിനോ ഫീല്‍ഡര്‍മാര്‍ക്കോ അവസരമൊന്നും നല്‍കാതെ ലോംഗ് ഓണിന് മുകളിലൂടെ പടുകൂറ്റന്‍ സിക്സര്‍ പറത്തിയാണ് ധോണി കണക്കുതീര്‍ത്തത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക