ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ആദ്യമത്സരത്തില്‍  കാനഡയെ എതിരില്ലാത്ത നാല് ഗോളിന് ഇന്ത്യ തോല്‍പ്പിച്ചു. ഹര്‍മന്‍പ്രീത്, മന്ദീപ്, വരുണ്‍കുമാര്‍ , അജിത് പാണ്ഡെ എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. ഞായറാഴ്ച  ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.  

മറ്റ് മത്സരങ്ങളില്‍, നിലവിലെ  ജേതാക്കളായ ജര്‍മ്മനി ഒന്നിനെതിരെ രണ്ട് ഗോളിന്  സ്‌പെയ്നെ തോല്‍പിച്ചു. ന്യൂസിലന്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിന്  ജപ്പാനെ മറികടന്നു.  ഇംഗ്ലണ്ട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു.