ഭുവനേശ്വര്‍: ലോക ഹോക്കി ലീഗില്‍ ബെല്‍ജിയത്തെ അട്ടിമറിച്ച് ഇന്ത്യ സെമിയില്‍. ഇത് രണ്ടാം തവണയാണ് ഇന്ത്യ സെമിയിലെത്തുന്നത്. നിശ്ചിതസമയത്ത് ഇരു ടീമുകളും മൂന്ന് ഗോള്‍വീതം നേടി തുല്യത പാലിച്ചപ്പോള്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു ഇന്ത്യയുടെ വിജയം‍. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ ഇന്ത്യ നേടി. ഇന്ത്യന്‍ ഗോളി ആകാശ് ചിക്‌ടേയുടെ തകര്‍പ്പന്‍ സേവുകളാണ് ഇന്ത്യയുടെ വിജയമൊരുക്കിയത്. ഷൂട്ടൗട്ടില്‍ ലളിത്, രുപീന്ദര്‍ പാല്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവര്‍ ലക്ഷ്യം കണ്ടു.