ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ ഇന്ത്യയ്കക് ഇരട്ട തോല്‍വി. വനിതാ വിഭാഗത്തില്‍ പി.വി.സിന്ധു തോറ്റതിന് പിന്നാലെ ഹോങ്കോംഗ് ഓപ്പൺ സീരീസ് ഫൈനലിൽ ഇന്ത്യയുടെ സമീർ വർമയ്ക്കും തോൽവി. ഹോങ്കോംഗിന്റെ എംഗ്ക ലോംഗ് ആഗ്നസിനോടു മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സമീർ തോൽവി വഴങ്ങിയത്. സ്കോർ: 14–21, 21–10, 11–21.

ആദ്യ ഗെയിം നഷ്‌ടമാക്കിയ സമീർ രണ്ടാം സെറ്റിൽ തിരിച്ചടിച്ചെങ്കിലും നിർണായകമായ മൂന്നാം സെറ്റ് 11–21 എന്ന സ്കോറിനു സ്വന്തമാക്കി എംഗ്ക ലോംഗ് കിരീടം സ്വന്തമാക്കുകയായിരുന്നു. ലോക 43–ാം നമ്പറാണ് സമീർ. ലോക മൂന്നാം നമ്പർ ഡെൻമാർക്കിന്റെ ജാൻ ഒ ജോർഗൻസനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സമീർ കലാശപ്പോരാട്ടത്തിന് അവസരം നേടിയത്.

നേരത്തെ, ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് പി.വി.സിന്ധുവും ഹോങ്കോംഗ് സൂപ്പർ സീരീസ് ഫൈനലിൽ പരാജയപ്പെട്ടിരുന്നു. തായ്‌ലൻഡിന്റെ തായ് സൂ യിംഗിനോടു നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽവി വഴങ്ങിയത്.