മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര 3-0ന് തൂത്തുവാരിയതോടെ ഇന്ത്യയുടെ റാങ്കിങ് ഉയര്‍ന്നു. ഐസിസി ടി20 റാങ്കിംഗിൽ നിലവിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യ പുതിയ റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് എത്തി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം മൽസരത്തിന് മുമ്പ് 119 റേറ്റിങ് പോയിന്റുമായി ഇന്ത്യ നാലാമതായിരുന്നു. എന്നാൽ ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരിയതോടെ ഇന്ത്യയ്‌ക്ക് ഒരു റേറ്റിങ് പോയിന്റ് കൂടി ലഭിച്ചു. 

ഇതോടെയാണ് ഇന്ത്യ 120 റേറ്റിങ് പോയിന്റുമായി മുകളിലേക്ക് എത്തുന്നത്. റാങ്കിംഗിൽ രണ്ടാമതുള്ള ന്യൂസിലാന്‍ഡിനും നാലാമതുള്ള വെസ്റ്റിന്‍ഡീസിനും 120 റേറ്റിങ് പോയിന്റാണുള്ളത്. 

ഇന്ത്യയ്ക്ക് മുന്നിലായി പാക്കിസ്ഥാനാണുള്ളത്. 124 പോയന്റാണ് പാക്കിസ്ഥാനുള്ളത്. ഇന്ത്യയോട് നേരിട്ട കനത്ത പരാജയം ഏറ്റു വാങ്ങിയ ശ്രീലങ്ക ഏറ്റവും പിന്നിലായി എട്ടാമതാണ്. ലങ്കയുടെ സ്ഥാനത്തിന് ഭീഷണിയായി തൊട്ടു പിന്നില്‍ അഫ്ഗാനിസ്ഥാനുമുണ്ട്.

ഇന്ത്യയ്ക്ക് തൊട്ടുപിറകെയുള്ള വെസ്റ്റിന്‍ഡീസും ന്യൂസിലാണ്ടും തമ്മില്‍ ടി20 പരമ്പര നടക്കുന്നതിനാല്‍ വിജയികള്‍ ഇന്ത്യയെ പിന്തള്ളി റാങ്കിംഗില്‍ സ്ഥാനം മെച്ചപ്പെടുത്തുവാനുള്ള സാധ്യത കൂടുതലാണ്. 119 പോയന്റുള്ള ഇംഗ്ലണ്ട് അഞ്ചാമതാണ്. ദക്ഷിണാഫ്രിക്ക ആഫ്രിക്ക, ഓസ്‌ട്രേലിയ ,ശ്രീലങ്ക,അഫ്ഗാന്‍,ബംഗ്ലാദേശ് എന്നീ ടീമുകള്‍ യഥാക്രമം 6,7,8,9,10 സ്ഥാനങ്ങളിലാണ്.