പുത്തന്‍ ഡാന്‍സിങ് ടെക്നികുമായി ക്രിസ് ഗെയില്‍
വിന്ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില് ബാറ്റിങ്ങില് മാത്രമല്ല പ്രതിഭയായിട്ടുള്ളത്. ക്രീസില് കൂറ്റനടികള്ക്ക് ഏറെ പേരെടുത്തിട്ടുള്ള താരം പാട്ടും ഡാന്സും ചെയ്യാനും മടിക്കാറില്ല. താന് നൃത്തം ചെയ്യുന്ന വീഡിയോ മറ്റുള്ളവരുമായി പങ്കുവക്കാനും ക്രിസ് ഗെയില് മടിക്കാറില്ല. പലപ്പോളും താന് നൃത്തം ചെയ്യുന്ന വീഡിയോകള് ക്രിസ് ഗെയില് തന്നെ പങ്കുവക്കാറുണ്ട്. അത്തരത്തില് വെള്ളം വീണു കിടക്കുന്ന നിലത്ത് എങ്ങനെ നൃത്തം ചെയ്യാമെന്ന് പഠിപ്പിക്കുകയാണ് ക്രിസ് ഗെയില്.
