പൂണെ: പിച്ച് നിര്‍മ്മിക്കുമ്പോള്‍ തന്നെ വരണ്ട പിച്ച് ഒരുക്കുന്നതിലെ അപകടത്തെ കുറിച്ച് താന്‍ ബിസിസിഐയ്ക്ക് അപകടം ഭീഷണി അറിയിച്ചിരുന്നതായി ക്യൂറേറ്റര്‍. ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടതിന്‍റെ പേരില്‍ കുറ്റരോപിതനായിരിക്കുന്ന വേളയിലാണ് പൂനെയിലെ ക്യൂറേറ്റര്‍ പാണ്‍ദുര്‍ഗ് സല്‍ഗാന്‍ക്കര്‍. ഇതിനെതിരെയാണ് ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ക്യൂറേറ്റര്‍ പ്രതികരിച്ചത്.

ഞാന്‍ ബിസിസിഐയ്ക്ക് കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു പുല്ലില്ലാത്തതും വരണ്ടതുമായ പിച്ച് നിര്‍മ്മിക്കുന്നതിലെ അപകടത്തെ കുറിച്ച്, പിച്ചില്‍ നിന്നും പുല്ല് നീക്കം ചെയ്യുന്നതും വെള്ളം തളിക്കാത്തതും വലിയ അപകടം ഉണ്ടാക്കുമെന്നും അവരോട് ഞാന്‍ സൂചിപ്പിച്ചിരുന്നു, അവര്‍ ആവശ്യപ്രകാരമുളള പിച്ചാണ് ഞാന്‍ നിര്‍മ്മിച്ച് നല്‍കിയതെന്ന് ഇദ്ദേഹം പറയുന്നു.

ടീം മാനേജുമെന്റില്‍ നിന്നും ഇത്തരമൊരു പിച്ച് ഉണ്ടാക്കുന്നതിനെ കുറിച്ച് നിര്‍ദേശം ഉണ്ടായിരുന്നോ എന്ന് തനിക്കറിയില്ലെന്നും ബിസിസിഐ പിച്ച് കമ്മിറ്റിയുടെ ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ഇതുപോലുളള പിച്ച് ഉണ്ടാക്കിയതിന് ബിസിസിഐ പിച്ച് കമ്മിറ്റിക്ക് നേരെയാണ് സംശയമുനകള്‍ ഉയരുന്നത്. ബിസിസിഐ പിച്ച് കമ്മിറ്റി മേധാവി ദല്‍ജിത്ത് സിംഗും വെസറ്റ് സോണ്‍ മേധാവി ദിറാജ് പ്രസന്നയുമാണ് പിച്ച് നിര്‍മ്മാണത്തിന് ക്യൂറേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയത്.

നേരത്തെ മത്സരം തുടങ്ങും മുമ്പ് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും സ്പിന്‍ ഇതഹാസം ഷെയിന്‍ വോണുമെല്ലാം പിച്ചിനെതിരെ രംഗത്ത് വന്നിരുന്നു. താന്‍ 
എന്നാല്‍ മത്സരം തുടങ്ങിയപ്പോള്‍ പിച്ച് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നല്‍കുകയായിരുന്നു. ഓസ്‌ട്രേലിയ ഇരു ഇന്നിംഗ്‌സിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ ഇന്ത്യ കേവലം 105, 107 റണ്‍സ് എന്നിങ്ങനെ തകരുകയായിരുന്നു. 333 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയോട് തകര്‍ന്നടിഞ്ഞത്.