മലയാളി താരം ജോബി ജസ്റ്റിൻ മികച്ച ഫോമിൽ കളിക്കുന്നത് ഈസ്റ്റ് ബംഗാളിന്‍റെ കരുത്ത്. കിരീട പ്രതീക്ഷ നിലനിർത്താൻ ഇരു ടീമിനും മത്സരം നിര്‍ണായകം. 

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ ഇന്ന് ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. വൈകിട്ട് അഞ്ചിന് ഈസ്റ്റ് ബംഗാളിന്‍റെ ഹോംഗ്രൗണ്ടിലാണ് മത്സരം. 31 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിനും 30 പോയിന്‍റുമായി നാലാം സ്ഥാനത്തുള്ള ചർച്ചിൽ ബ്രദേഴ്സിനും കിരീട പ്രതീക്ഷ നിലനിർത്താൻ ഇന്നത്തെ മത്സരം നിർണായകമാണ്. 

ചർച്ചിലിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചിരുന്നു. ഷില്ലോംഗ് ലജോംഗിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്ത ആത്മവിശ്വാസവുമായാണ് ഈസ്റ്റ് ബംഗാൾ ഇറങ്ങുന്നത്. മലയാളി താരം ജോബി ജസ്റ്റിൻ മികച്ച ഫോമിൽ കളിക്കുന്നതും ഈസ്റ്റ് ബംഗാളിന് കരുത്താവും.