ഗോകുലം കേരളയ്ക്ക് മത്സരം കടുക്കും. കൊല്‍ക്കത്ത ഡര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനോടേറ്റ തോല്‍വിയുടെ ആഘാതം മറക്കാനാണ് ബഗാന്‍ ഇറങ്ങുന്നത്.

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരളയ്ക്ക് ഇന്ന് എവേ മത്സരം. കരുത്തരായ മോഹന്‍ ബഗാനാണ് ഗോകുലത്തിന്‍റെ എതിരാളികള്‍. കൊല്‍ക്കത്ത ഡര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനോടേറ്റ തോല്‍വിയുടെ ആഘാതം മറക്കാനാണ് ബഗാന്‍ ഇറങ്ങുന്നത്. 

പതിമൂന്ന് കളിയില്‍ രണ്ടുജയം മാത്രം നേടിയ ഗോകുലം 11 പോയിന്‍റുമായി ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ്. ജയിക്കാവുന്ന കളികള്‍ പോലും അവസാന നിമിഷം കൈവിടുന്നതാണ് ഗോകുലത്തിന് തിരിച്ചടിയാവുന്നത്. 21 പോയിന്‍റുമായി ലീഗില്‍ ആറാം സ്ഥാനത്താണ് ഇപ്പോള്‍ മോഹന്‍ ബഗാന്‍. സാല്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ച് മണിക്കാണ് കളി തുടങ്ങുക.