ഗോകുലം കേരള ഇന്ന് റിയല്‍ കശ്മീരിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കശ്മീരിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 

ശ്രീനഗര്‍: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള ഇന്ന് റിയല്‍ കശ്മീരിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കശ്മീരിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഗോകുലത്തെ തോല്‍പിച്ചാല്‍ റിയല്‍ കശ്മീരിന് ലീഗില്‍ ഒന്നാം സ്ഥാനത്തെത്താം. 

Scroll to load tweet…

പതിനാല് കളിയില്‍ ആറിലും തോറ്റ ഗോകുലം ലീഗില്‍ പത്താം സ്ഥാനത്താണ്. കോഴിക്കോട് നടന്ന ആദ്യപാദ മത്സരത്തില്‍ ഗോകുലവും റിയല്‍ കശ്മീരും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു.