നിലവിലെ ജേതാക്കളെ തളയ്ക്കാന്‍ ഗോകുലം കേരള.  മത്സരം ഉച്ചയ്ക്ക് രണ്ട് മണിക്ക്. പോയിന്‍റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഗോകുലം. 

ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്ക് ഇന്ന് എവേ മത്സരം. നിലവിലെ ജേതാക്കളായ മിനര്‍വ്വ പ‍ഞ്ചാബ് ആണ് എതിരാളികള്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് മത്സരം തുടങ്ങും. മിനര്‍വ്വ ഏഴാമതും ഗോകുലം ഒന്‍പതാം സ്ഥാനത്തുമാണ്.

Scroll to load tweet…

വൈകീട്ട് അഞ്ച് മണിക്ക് ഷില്ലോങ് ലെജോങും റിയൽ കശ്മീരും ഏറ്റുമുട്ടും. റിയൽ മൂന്നാമതും ഷില്ലോങ് അവസാന സ്ഥാനത്തുമാണ്. സീസണില്‍ 30 പോയിന്‍റുള്ള ചെന്നൈ സിറ്റിയാണ് ഒന്നാമത്. ചര്‍ച്ചില്‍ ബ്രദേര്‍സ് 22 പോയിന്‍റുമായി രണ്ടാമതുണ്ട്.