കൊല്‍ക്കത്ത ഡര്‍ബിയില്‍ ഈസ്റ്റ് ബംഗാളിന് ജയം. ഗോള്‍ നേടുകയും വഴിയൊരുക്കുകയും ചെയ്ത മലയാളി താരം ജോബി ജസ്റ്റിന്‍ മാന്‍ ഓഫ് ദ് മാച്ച്.

കൊല്‍ക്കത്ത: ഐ ലീഗിലെ കൊല്‍ക്കത്ത ഡര്‍ബിയില്‍ ഈസ്റ്റ് ബംഗാളിന് ജയം. ഗോള്‍ നേടുകയും ഗോളിന് വഴിയൊരുക്കുകയും ചെയ്ത മലയാളി താരം ജോബി ജസ്റ്റിന്‍റെ കരുത്തില്‍ മോഹന്‍ ബഗാനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ തോല്‍പിച്ചത്. 

ജോബി ജസ്റ്റിനാണ് മത്സരത്തിലെ താരം. ആദ്യപാദത്തിലും ജോബിയുടെ മികവില്‍ ഈസ്റ്റ് ബംഗാള്‍ ജയിച്ചിരുന്നു. പതിനഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഡര്‍ബിയിലെ രണ്ട് കളിയിലും ഈസ്റ്റ് ബംഗാള്‍ ജയിക്കുന്നത്. 

Scroll to load tweet…

മുപ്പത്തിയഞ്ചാം മിനുറ്റില്‍ ജോബിയുടെ അസിസ്റ്റില്‍ ജെയ്‌മി സാന്‍റോസ് ആദ്യ ഗോള്‍ നേടി. 75-ാം മിനുറ്റില്‍ ജോബി വലകുലുക്കിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ ജയം കണ്ടു. പോയിന്‍റ് പട്ടികയില്‍ ഈസ്റ്റ് ബംഗാള്‍ നാലാം സ്ഥാനത്തും മോഹന്‍ ബഗാന്‍ ആറാമതുമാണ്.