ഐ ലീഗ്: വിജയം തുടരാന്‍ ബഗാന്‍; എതിരാളികള്‍ നെരോക്ക

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Jan 2019, 9:11 AM IST
i league 2018 19 mohun bagan vs neroca preview
Highlights

ഐ ലീഗ് ഫുട്ബോളില്‍ മോഹന്‍ ബഗാന്‍ ഇന്ന് നെരോക്ക എഫ് സിയെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കൊല്‍ക്കത്തയിലാണ് മത്സരം.

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ മോഹന്‍ ബഗാന്‍ ഇന്ന് നെരോക്ക എഫ് സിയെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കൊല്‍ക്കത്തയിലാണ് മത്സരം. 18 പോയിന്‍റുള്ള ബഗാന്‍ ആറും 21 പോയിന്‍റുള്ള നെരോക്ക നാലും സ്ഥാനത്താണ്. പുതിയ കോച്ച് ഖാലിദ് ജമീലിന് കീഴില്‍ തുടര്‍ച്ചയായി രണ്ടാം ജയമാണ് ബഗാന്‍റെ ലക്ഷ്യം. 

സീസണില്‍ 24 പോയിന്‍റുള്ള ചെന്നൈ സിറ്റിയും 22 പോയിന്‍റുമായി ചര്‍ച്ചില്‍ ബ്രദേര്‍സുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. പത്ത് പോയിന്‍റുള്ള ഗോകുലം എട്ടാമതാണ്. 

.

loader