കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ ഐസ്വാൾ എഫ് സി വിജയവഴിയിലെത്തി. ഐസ്വാൾ എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ത്യൻ ആരോസിനെ തോൽപിച്ചു. ലാലംപൂയിയ മാവിയ രണ്ട് ഗോള്‍ നേടിയപ്പോള്‍ ആന്ദ്രേയാണ് മൂന്നാം ഗോളിനുടമ. 

അവസാന ഒൻപത് കളിയിലും ഐസ്വാളിന് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. പുതിയ കോച്ച് സന്തോഷ് കശ്യപിന് കീഴിൽ ഇറങ്ങിയ ഐസ്വാൾ 21 പോയിന്‍റുമായി ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. എന്നാല്‍ 15 പോയിന്‍റുള്ള ആരോസ് അവസാന സ്ഥാനത്താണ്. 31 പോയിന്‍റുള്ള നെരോക്കയാണ് സീസണില്‍ ഒന്നാമത്.