ബംഗലൂരു: ഐ ലീഗ് ഫുട്‌ബോള്‍ കിരീടം ബംഗലൂരു എഫ് സിക്ക്. ബംഗലൂരു നിര്‍ണായക മത്സരത്തില്‍ സാല്‍ഗോക്കര്‍ ഗോവയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. ഇരുപകുതികളിലായി യൂജിന്‍സന്‍ ലിംഗ്‌ദോയും ഡഗ്‌നലുമാണ് ബംഗലൂരുവിന്റെ ഗോളുകള്‍ നേടിയത്. 15 കളികളില്‍ നിന്ന് 32 പോയിന്റുമായി ഒരു മത്സരം ശേഷിക്കേയാണ് കിരീട നേട്ടം. രണ്ടാം തവണയാണ് ബംഗലൂരു ഐ ലീഗില്‍ ജേതാക്കളാവുന്നത്. രണ്ടാം സ്ഥാനത്തുള്ള മോഹന്‍ ബഗാന് ശേഷിക്കുന്ന മത്സരം ജയിച്ചാലും ബംഗലൂരുവിനെ മറികടക്കാനാവില്ല.