കോഴിക്കോട്: വര്‍ഷങ്ങള്‍ക്ക് ശേഷം വിരുന്നെത്തിയ ഐ ലീഗ് മത്സരം ആവേശത്തോടെ ഏറ്റെടുത്ത് മലബാറിലെ ഫുട്ബോള്‍ പ്രേമികള്‍. ഇരുപത്തയ്യായിരത്തിലേറെ ഫുട്ബോള്‍ ആരാധകരാണ് ഗോകുലം കേരള എഫ്സിയുടെ കളികാണാന്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ എത്തിയത്. പഴയ ഫുട്ബോള്‍ ആവേശത്തിലേക്ക് സ്റ്റേഡിയത്തിലെ ഗാലറികള്‍ മടങ്ങുന്നതിന്‍റെ സൂചനയാണിത്.

കളിരാത്രി എട്ടുമണിക്കായിട്ടും ദൂരെ ദിക്കുകളില്‍ നിന്ന് പോലും കുട്ടികളടക്കുള്ള കളിയാരാധകര്‍ സ്റ്റേഡിയത്തില്‍ ഒന്നര മണിക്കൂര്‍ കളിയാസ്വദിച്ചു. സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങിയ ഗോകുലം എഫ്സി നിരാശരാക്കിയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ചെന്നൈയും നന്നായി കളിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച കളി കണ്ട സംതൃപ്തിയിലാണ് ആരാധകര്‍ മടങ്ങിയത്.