ഐ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബിനെ തളച്ച് ഗോകുലം കേരള എഫ്‌സിയുടെ കുതിപ്പ്. 60-ാം മിനുറ്റിലെ ഗോളിനായിരുന്നു ഗോകുലത്തിന്‍റെ ജയം...

കോഴിക്കോട്: ഐ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബിനെ തകര്‍ത്ത് ഗോകുലം കേരള എഫ്‌സിയുടെ വിജയാരവം. 60-ാം മിനുറ്റില്‍ എസ് രാജേഷ് നേടിയ ഏക ഗോളിനാണ് ഗോകുലം കോഴിക്കോട് ഇഎംഎസ് മൈതാനത്ത് ജയിച്ചുകയറിയത്. 

Scroll to load tweet…

ജയത്തോടെ ഗോകുലം പോയിന്‍റ് പട്ടികയില്‍ രണ്ടാമതെത്തി. രണ്ട് വീതം ജയവും തോല്‍വിയും ഒരു സമനിലയുമാണ് ഗോകുലത്തിനുള്ളത്. ജയത്തോടെ ഗോകുലത്തിന് അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റായി. ഇത്രയും മത്സരങ്ങളില്‍ പതിമൂന്ന് പോയിന്‍റുള്ള ചെന്നൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.