കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരളയ്ക്ക് എട്ടാം തോല്‍വി. നെരോക്ക എഫ് സി ഏകപക്ഷീയമായ ഒരുഗോളിന് ഗോകുലത്തെ തോല്‍പിച്ചു. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് കാലോണ്‍ കെയ്താമയാണ് നിര്‍ണായക ഗോള്‍ നേടിയത്. വിജയത്തോടെ 14 കളിയില്‍ 27 പോയിന്‍റുമായി നെരോക്ക ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 10 പോയിന്‍റ് മാത്രമുള്ള ഗോകുലം ലീഗില്‍ അവസാന സ്ഥാനത്താണ്.
ഇന്നത്തെ രണ്ടാം മത്സരത്തില്‍ കരുത്തരായ ഈസ്റ്റ് ബംഗാള്‍ ഒരു ഗോളിന് ഇന്ത്യന്‍ ആരോസിനെ പരാജയപ്പെടുത്തി. കളി തീരാന്‍ സെക്കന്‍റുകള്‍ ബാക്കിനില്‍ക്കേ ഇഞ്ചുറി ടൈമില്‍ ഡുഡുവിന്‍റെ വകയായിരുന്നു വിജയഗോള്‍. 13 കളിയില്‍ 23 പോയിന്‍റുള്ള ഈസ്റ്റ് ബംഗാള്‍ മൂന്നാം സ്ഥാനത്തും 14 കളിയില്‍ 11 പോയിന്‍റുള്ള ആരോസ് സീസണില്‍ എട്ടാം സ്ഥാനത്തുമാണ്.
