ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ ഉപയോയിക്കുന്ന എസ്‌ജി പന്തുകളില്‍ അതൃപ്തി അറിയിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ ഇന്നിംഗ്സ് ജയത്തിനുശേഷം ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനും ഇന്ത്യയില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്ന എസ്‌ജി പന്തുകളെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.

ഹൈദരാബാദ്: ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ ഉപയോയിക്കുന്ന എസ്‌ജി പന്തുകളില്‍ അതൃപ്തി അറിയിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ ഇന്നിംഗ്സ് ജയത്തിനുശേഷം ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനും ഇന്ത്യയില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്ന എസ്‌ജി പന്തുകളെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.

എസ്‌ജി പന്തുകളുടെ സീം ഉന്നതനിലവാരം പുലര്‍ത്തുന്നില്ലെന്നായിരുന്നു അശ്വിന്റെ പരാതി. എസ്‌ജി പന്തുകളുടെ സീം അഞ്ചോവറില്‍ കൂടുതല്‍ നിലനില്‍ക്കുന്നില്ലെന്നും വളരെ വേഗം മൃദുവാകുന്നതുമാണെന്ന് കോലിയും പറഞ്ഞു. ഇത് ഇന്നിംഗ്സിന്റെ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നതിനൊപ്പം സ്പിന്നര്‍മാര്‍ക്ക് പന്ത് ഗ്രിപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും രണ്ടാം ടെസ്റ്റിന് മുന്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോലി പറഞ്ഞു.

അഞ്ചോവര്‍ കഴിയുന്പോഴേക്കും സീം നഷ്ടമാവുന്ന പന്ത് മുന്പൊന്നും കണ്ടിട്ടില്ല. മുമ്പ് ഉപയോഗിച്ചിരുന്ന എസ്‌ജി പന്തുകള്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നവയായിരുന്നു. ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എസ്‌ജി പന്തുകളെ അപേക്ഷിച്ച് ഡ്യൂക് പന്തുകള്‍ക്ക് മികച്ച നിലവാരമുണ്ട്. കൂക്കബുര പന്തുകള്‍ക്ക് മറ്റ് പല കുഴപ്പങ്ങളും ഉണ്ടെങ്കിലും നിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല.

ഡ്യൂക് പന്തുകളാണ് ടെസ്റ്റില്‍ ഉപയോഗിക്കാന്‍ ഏറ്റവും മികച്ചത്. അത് ലോകത്തെല്ലായിടത്തും ഉപയോഗിക്കണമെന്നാണ് എന്റെ അഭിപ്രായം. ടെസ്റ്റ് മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാക്കാനും ഡ്യൂക് പന്തുകള്‍ ഉപയോഗിക്കണം. കാരണം ഡ്യൂക് പന്തുകളുടെ നിലവാരത്തിലുള്ള സ്ഥിരത തന്നെയാണെന്നും കോലി പറഞ്ഞു.