Asianet News MalayalamAsianet News Malayalam

'ബിസിസിഐയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍'; പാക്കിസ്ഥാനില്‍ നിന്ന് മഞ്ഞുരുകലിന്‍റെ വാക്കുകള്‍!

ബിസിസിഐയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍. ഐപിഎല്ലില്‍ പാക് താരങ്ങള്‍ വീണ്ടും കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പുതിയ മാനേജിംഗ് ഡയറക്‌ടര്‍.

I want to sit down with BCCI says PCB's new Managing Director Wasim Khan
Author
Lahore, First Published Dec 22, 2018, 7:20 PM IST

ലാഹോര്‍: ഐപിഎല്ലില്‍ പാക് താരങ്ങള്‍ വീണ്ടും കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പുതിയ മാനേജിംഗ് ഡയറക്‌ടര്‍ വസീം ഖാന്‍. ക്രിക്കറ്റില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ മഞ്ഞുരുക്കാന്‍ ബിസിസിഐയുമായി ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് അദേഹം വ്യക്തമാക്കി. ചുമതലയേറ്റ ആദ്യ ദിനമാണ് വസീം ഖാന്‍ തന്‍റെ ആഗ്രഹം തുറന്നുപറഞ്ഞത്.   

ഇരു ബോര്‍ഡുകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ ഇക്കാര്യത്തിലെ സങ്കീര്‍ണതകള്‍ ക്രിക്കറ്റിനും അപ്പുറമാണ്. അതിനാല്‍ ചിന്തകളില്‍ മാറ്റംകൂടിയേ തീരൂ. പാക്കിസ്ഥാന്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. ഇത് ഇക്കാര്യത്തിലെ നിര്‍ണായക ചുവടുവെപ്പാകുമെന്നും വസീം ഖാന്‍ പറഞ്ഞതായി ഐസിസി ക്രിക്കറ്റ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. 

ഐപിഎല്ലില്‍ ആദ്യ സീസണില്‍ മാത്രമാണ് പാക്കിസ്ഥാന്‍ താരങ്ങള്‍ കളിച്ചത്. എന്നാല്‍ പിന്നീട് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധം വഷളായതോടെ പാക് താരങ്ങള്‍ക്ക് കളിക്കാന്‍ ബിസിസിഐ അനുമതി നിഷേധിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios