Asianet News MalayalamAsianet News Malayalam

ഐഎസ്എല്ലില്‍ ഇയാന്‍ ഹ്യൂമുണ്ടാവും; പുതിയ ജേഴ്‌സിയില്‍

തുടര്‍ച്ചയായ അഞ്ചാം ഐഎസ്എല്‍ സീസണിലാണ് ഹ്യൂം ബൂട്ട് കെട്ടുക. ഒരു വര്‍ഷത്തെ കരാറിലാണ് 34കാരനായ സ്‌ട്രൈക്കര്‍ ഒപ്പുവച്ചത്.
 

iain hume joined fc pune city
Author
Pune, First Published Aug 2, 2018, 4:06 PM IST

പൂനെ: കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ കനേഡിയന്‍ ഫുട്‌ബോള്‍ താരം ഇയാന്‍ ഹ്യൂം പുതിയ സീസണില്‍ പൂനെ സിറ്റിക്കായി കളിക്കും. ഇതോടെ തുടര്‍ച്ചയായ അഞ്ചാം ഐഎസ്എല്‍ സീസണിലാണ് ഹ്യൂം ബൂട്ട് കെട്ടുക. ഒരു വര്‍ഷത്തെ കരാറിലാണ് 34കാരനായ സ്‌ട്രൈക്കര്‍ ഒപ്പുവച്ചത്. എടികെയ്ക്ക് വേണ്ടിയും ഹ്യൂം കളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും ഗോള്‍ നേടിയ താരമാണ് ഹ്യൂം. 59 മത്സരങ്ങളില്‍ 28 ഗോളുള്‍ ഹ്യൂം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടുക്കെട്ടിയ ഹ്യൂമിന് അധികം കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്ക് കാരണം സീസണ്‍ പകുതിയോളം താരത്തിന് നഷ്ടമായിരുന്നു.

പൂനെ സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഗൗരവ് മോഡ്‌വെല്‍ ഹ്യൂമിന്റെ കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹ്യൂം കഴിഞ്ഞ സീസണില്‍ മിക്കവാറും പരിക്കിന്റെ പിടിയിലായിരുന്നു.  എന്നാല്‍ ആറ് മാസത്തെ ചികിത്സയ്്ക്ക് ശേഷം തിരിച്ചെത്തുന്നു. പരിക്ക് കാരണമാണ് കഴിഞ്ഞ സീസണില്‍ തിളങ്ങാന്‍ കഴിയാതെ പോയത്. ഈ സീസണില്‍ ഒരിക്കല്‍കൂടി ഹ്യൂമില്‍ വിശ്വാസമര്‍പ്പിക്കുകയാണ്.

കഴിഞ്ഞ സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റേയും എടികെയുടേയും ഭാഗമായിരുന്നു. അവരുമായി ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്നു. എന്നാല്‍ മഞ്ഞപ്പടയോട് എനിക്ക് പ്രത്യേക സ്‌നേഹമുണ്ട്. ആ സ്‌നേഹം അതുപോലെ തുടരാന്‍ സാധിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ എല്ലാ ഫുട്‌ബോളര്‍മാരേയും പോലെ കാര്യങ്ങള്‍ മാറിമറിയുകയാണ്. എന്റെ കഴിവിന്റെ മുഴുവനും ഞാന്‍ പുതിയ ക്ലബിന് വേണ്ടി സമര്‍പ്പിക്കും. ഇയാന്‍ ഹ്യൂം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios