121 പോയിന്റുമായി ഇന്ത്യ തന്നെയാണ് രണ്ടാമത്. 112 പോയിന്റുള്ള ന്യൂസിലന്‍ഡ് മൂന്നാമതുണ്ട്.

ദുബൈ: ഐസിസി ഏകദിന ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏകദിന പരമ്പരയില്‍ ഇന്ത്യയെ തോല്‍പ്പിച്ചതോടെ അവര്‍ക്ക് 127 പോയിന്റായി. 121 പോയിന്റുമായി ഇന്ത്യ തന്നെയാണ് രണ്ടാമത്. 112 പോയിന്റുള്ള ന്യൂസിലന്‍ഡ് മൂന്നാമതുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍, ദക്ഷിണാഫ്രിക്ക തിരിച്ചടി നേരിട്ടു. ശ്രീലങ്കയ്‌ക്കെതിരേ പരമ്പര നേടിയെങ്കിലും അവസാന രണ്ട് മത്സരങ്ങള്‍ വലിയ മാര്‍ജിനില്‍ തോറ്റത് അവര്‍ക്ക് തിരിച്ചടിയായി. 110 പോയിന്റുള്ള അവര്‍ ന്യൂസിലന്‍ഡിന് പിന്നില്‍ നാലാമതാണ്. 104 പോയിന്റുള്ള പാക്കിസ്ഥാന്‍ അഞ്ചാമതാണ്. 

ഓസ്‌ട്രേലിയ ആറാം സ്ഥാനത്താണ്.100 പോയിന്റ് മാത്രമുള്ള അവരുടെ പിന്നില്‍ 92 പോയിന്റുമായി ബംഗ്ലാദേശുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവസാന രണ്ട് മത്സരങ്ങള്‍ വിജയിച്ചെങ്കിലും ശ്രീലങ്ക എട്ടാം സ്ഥാനത്താണ്. ബാക്കി ടീമുകളുടെ റാങ്കിങ്ങ് ഇങ്ങനെ. (9) വെസ്റ്റ് ഇന്‍ഡീസ്, (10) അഫ്ഗാനിസ്ഥാന്‍, (11) സിംബാബ്‌വെ, (12) അയര്‍ലന്‍ഡ്, (13) സ്‌കോട്ട്‌ലന്‍ഡ്, (14) യുഎഇ.