ദില്ലി: ഐസിസി പ്രസിഡന്‍റ് ശശാങ്ക് മനോഹറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിസിസിഐ പ്രസിഡന്‍റ് അനുരാഗ് ഠാക്കൂർ രംഗത്തെത്തി. ഇന്ത്യൻ ക്രിക്കറ്റിന്‍റെ താൽപര്യങ്ങൾക്കെതിരായാണ് ശശാങ്ക് മനോഹർ പ്രവർത്തിക്കുന്നതെന്ന് താക്കൂര്‍ ആരോപിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ബിസിസിഐയെ ഉപേക്ഷിച്ച് ഐസിസിയുടെ സുരക്ഷിതത്വം തേടി പോയ ആളാണ് മനോഹര്‍.

മുങ്ങിത്താഴുന്ന കപ്പലിൽ നിന്ന് ആദ്യം രക്ഷപ്പെടുന്ന കപ്പിത്താനെ പോലെയായിരുന്നു മനോഹറെന്നും താക്കൂര്‍ വിമര്‍ശിച്ചു. മനോഹറെ ഐസിസി പ്രസിഡന്‍റ് ആക്കിയത് ബിസസിഐ ആണെന്ന് മറക്കരുതെന്നും താക്കൂര്‍ തുറന്നടിച്ചു. ഐസിസി ബിസിസിഐ പോര് മുറുകുന്നതിനടെയാണ് താക്കൂറിന്‍റെ പരസ്യ വിമര്‍ശനം