ഒരു നാടന്‍ ക്രിക്കറ്റ് ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പാകിസ്ഥാനില്‍ നടന്ന ഒരു നാടന്‍‌ ക്രിക്കറ്റ് മത്സരത്തിന്‍റെ ദൃശ്യങ്ങളാണ് ഇവ
ദുബായ്: ഒരു നാടന് ക്രിക്കറ്റ് ദൃശ്യം സോഷ്യല് മീഡിയയില് വൈറലാകുകയാണ്. പാകിസ്ഥാനില് നടന്ന ഒരു നാടന് ക്രിക്കറ്റ് മത്സരത്തിന്റെ ദൃശ്യങ്ങളാണ് ഇവ, ഇത് തങ്ങളുടെ ഔദ്യോഗിക സോഷ്യല് മീഡിയ പേജുകളില് ഷെയര് ചെയ്തത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സില് (ഐസിസി)യും.
സംഭവം ഇങ്ങനെ, ക്രിക്കറ്റ് മത്സരത്തിനിടയില് ബാറ്റ്സ്മാന്റെ പുറത്താകലില് ചെറിയ സംശയം വന്നതിനെ തുടര്ന്ന് ഹംസ എന്നൊരു വ്യക്തി ഇതിന്റെ ദൃശ്യങ്ങള് ഐസിസിക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഐസിസിയാണല്ലോ ഈ നിയമങ്ങളൊക്കെ ഉണ്ടാക്കുന്നത്. അപ്പോള് പിന്നെ പ്രശ്നത്തില് അവസാന തീരുമാനമെടുക്കേണ്ടത് ഐസിസി തന്നെയാണെന്ന് ഈ യുവാക്കള് തീരുമാനിച്ചിട്ടുണ്ടാകണം.
ഒരു സ്പിന് ബോളറെ നേരിടാന് ഒരുങ്ങുന്ന ബാറ്റ്സ്മാന് സംഭവിക്കുന്ന നിര്ഭാഗ്യകരമായ അവസ്ഥയാണ് വീഡിയോയില് ഉള്ളത്. നല്ല സ്പിന് ചെയ്തു വരുന്ന പന്തിനെ ബാറ്റ്സ്മാന് ബാറ്റ് കൊണ്ട് ദൂരേക്ക് അടിച്ചു പറത്താന് ശ്രമിക്കുന്നു. എന്നാല് ക്രീസിന്റെ തൊട്ടടുത്ത് തന്നെ വീണ പന്ത് അതിവേഗത്തില് തിരിഞ്ഞ് കൊണ്ട് സ്റ്റംമ്പിലേക്ക് നീങ്ങി ബാറ്റ്സമാനെ ഔട്ടാക്കുന്നു.
തുടര്ന്ന് ബാറ്റ്സ്മാന് തര്ക്കിക്കാന് തുടങ്ങുന്നതും ക്രീസില് നിസ്സഹായനായി നില്ക്കുന്നതുമാണ് വീഡിയോവിന്റെ ബാക്കി ഭാഗം. പ്രശ്നത്തില് വിധി പറഞ്ഞ ഐസിസി നിയമം 32.1 പ്രകാരം ബാറ്റ്സ്മാന് ഔട്ടാണെന്ന തലക്കെട്ടും നല്കി വീഡിയോ പോസ്റ്റ് ചെയ്തു.
വെറും സാധാരണ നാട്ടിന് പുറത്ത് നടന്ന ഒരു ക്രിക്കറ്റ് മത്സരത്തില് പോലും വിധി പറയാന് തയ്യാറായ ഐസിസിക്ക് നിറയെ അഭിനന്ദന സന്ദേശങ്ങളാണ് വീഡിയോക്ക് താഴെ ഓരോ ആരാധകരും നിറയ്ക്കുന്നത്. സമൂഹമാധ്യമങ്ങളില് വ്യാപകമായാണ് ഈ വീഡിയോ പ്രചരിക്കപ്പെടുന്നത്.
