ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ ആരാകും ഏറ്റുമുട്ടുക എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയ പാക് ആരാധകരെ ട്രോളി ഐസിസി. ഐസിസിയുടെ ട്വീറ്റ് വനിതാ ട്വന്റി-20 ലോകകപ്പുമായി ബന്ധപ്പെട്ടാണെന്ന് തിരിച്ചറിയാതെ മറുപടി പറയാനെത്തിയ ആരാധകരെയാണ് ഐസിസി ട്രോളിയത്.

ദുബായ്: ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ ആരാകും ഏറ്റുമുട്ടുക എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയ പാക് ആരാധകരെ ട്രോളി ഐസിസി. ഐസിസിയുടെ ട്വീറ്റ് വനിതാ ട്വന്റി-20 ലോകകപ്പുമായി ബന്ധപ്പെട്ടാണെന്ന് തിരിച്ചറിയാതെ മറുപടി പറയാനെത്തിയ ആരാധകരെയാണ് ഐസിസി ട്രോളിയത്.

Scroll to load tweet…

ഐസിസിയുടെ ട്വീറ്റിന് താഴെ പാക്കിസ്ഥാന്‍ എവിടെ എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. മറ്റൊരു ആരാധകനാകട്ടെ ട്വന്റി-20യിലെ നമ്പര്‍ വണ്‍ ടീമെവിടെ എന്നായിരുന്നു അറിയേണ്ടത്. സെമിഫൈനലിസ്റ്റുകളായ ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ ടീമുകളാണ് ഐസിസിയുടെ ട്വീറ്റിലുണ്ടായിരുന്നത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

എന്നാല്‍ കളി നടക്കുന്നത് വനിതാ ട്വന്റി-20 ലോകകപ്പാണെന്ന് തിരിച്ചറിയാതെ പാക് ആരാധകര്‍ കൂട്ടത്തോടെ കമന്റുകളുമായി രംഗത്തെത്തി. ഇതിനൊടുവിലാണ് പാക്കിസ്ഥാന്‍ വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമിയിലേക്ക് യോഗ്യത നേടാനാവാതെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി എന്ന് ഐസിസി മറുപടി നല്‍കിയത്. പുരുഷ ക്രിക്കറ്റില്‍ ട്വന്റി-20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.

Scroll to load tweet…