ഗുയാന: വനിതാ ലോക ട്വന്‍റി 20യിൽ മൂന്നാം ജയംതേടി ഇന്ത്യ നാളെ ഇറങ്ങും. ഇന്ത്യന്‍ സമയം രാത്രി 8.30ന് തുടങ്ങുന്ന മത്സരത്തില്‍ അയര്‍ലന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍.

ന്യുസീലന്‍ഡിനെയും പാകിസ്ഥാനെയും തകര്‍ത്ത ഇന്ത്യ നിലവില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. ഓസ്ട്രേലിയക്കെതിരായ മത്സരവും ഗ്രൂപ്പില്‍ ഇന്ത്യക്ക് ബാക്കിയുണ്ട്.