കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിലെ ആദ്യ ഹോം മത്സരത്തിൽ ഗോകുലം കേരളയ്ക്ക് സമനില. ഗോകുലവും ചെന്നൈ സിറ്റിയും ഓരോ ഗോളടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ഇരുപത്തിരണ്ടാം മിനിറ്റിൽ കാമോ ബായിയാണ് ഗോകുലത്തിന്‍റെ ഗോൾ നേടിയത്. മൈക്കൽ ജോക്വിം ചെന്നൈയെ ഒപ്പമെത്തിച്ചു.
കളികാണാൻ ഇരുപത്തയ്യായിരത്തിലധികം ആരാധകർ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെത്തി. ഗോകുലം കേരള എഫ്സിക്ക് കോഴിക്കോട് ഒന്‍പത് ഹോം മാച്ചുകളാണ് ഉള്ളത്. ആദ്യ കളിയില്‍ ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു.
