ഏകദിനത്തിലെ ബെസ്റ്റ് ഫിനിഷര്‍ എന്ന് പേരെടുത്ത ധോണി, ഈ കഴിവു തനിക്ക് നഷ്ടമാകുന്നതായി മനസിലാക്കുന്നതിനാലാണ് ബാറ്റിങ് ഓര്‍ഡറില്‍ സ്വയം സ്ഥാനക്കയറ്റം നല്‍കി ബാറ്റിങ്ങിനിറങ്ങുന്നതെന്നും വെളിപ്പെടുത്തി.
കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും നാലാം നമ്പറിലാണ് ധോണി ബാറ്റു ചെയ്യാനെത്തിയത്.
ബാറ്റിങ് ഓര്‍ഡറില്‍ താഴെ ഇറങ്ങുന്നതാണ് എന്റെ പതിവ്. കരിയറിലെ 200ല്‍ അധികം ഇന്നിങ്‌സുകളില്‍ ഇത്തരത്തിലാണ് ഞാന്‍ ബാറ്റു ചെയ്യാനെത്തിയിട്ടുള്ളത്. അടുത്തിടെയായി സ്‌ട്രൈക്ക് യഥേഷ്ടം കൈമാറാന്‍ എനിക്ക് സാധിക്കുന്നില്ല.
അതുകൊണ്ടാണ് ബാറ്റിങ് ഓര്‍ഡറില്‍ നേരത്തെ ഞാന്‍ ബാറ്റു ചെയ്യാനെത്തുന്നത്. അങ്ങനെയെങ്കില്‍ മറ്റുള്ളവര്‍ക്ക് മല്‍സരം ഫിനിഷ് ചെയ്യാമല്ലോ ധോണി പറയുന്നു. എന്നാല്‍ ഇപ്പോഴും വലിയ ഷോട്ടുകള്‍ കളിക്കാനാണ് തന്റെ ശ്രമമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
