ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഇതിഹാസതാരം അഭിന്ദനം അറിയിച്ചത്.

കറാച്ചി: ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഇതിഹാസതാരം അഭിന്ദനം അറിയിച്ചത്. രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ പരമ്പരകള്‍ നടക്കുന്നില്ലെങ്കിലും ഇമ്രാന്‍ ഖാന്റെ അഭിനന്ദനം ഇരു ടീമിന്റെയും ആരാധകരെ അമ്പരപ്പിച്ചു.

ഇമ്രാന്‍ ഖാന്റെ ട്വീറ്റ് ഇങ്ങനെ... ''ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയ ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യ ടീമായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്യാപ്റ്റന്‍ വിരാട് കോലിക്കും അഭിന്ദനം അറിയിക്കുന്നു.'' ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. 

Scroll to load tweet…

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ 2-1നാണ് ഇന്ത്യ വിജയിച്ചത്. അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ പേര്‍ത്തില്‍ ഓസീസ് തിരിച്ചുവന്നു. എന്നാല്‍ മെല്‍ബണില്‍ വിജയിച്ച് ഇന്ത്യ ലീഡ് നേടി. സിഡ്നിയില്‍ മഴ കളിമുടക്കിയതോടെ സമനിലയില്‍ അവസാനിക്കുകയായിരുന്നു.