സ്ലെഡ്‌ജിംഗ് വിവാദത്തില്‍ വിരാട് കോലിക്കെതിരെ വീഡിയോ ആക്രമണം അഴിച്ചുവിട്ട് ഓസ്‌ട്രേലിയന്‍ ജേര്‍ണലിസ്റ്റ്
മെല്‍ബണ്‍: സ്ലെഡ്‌ജിംഗ് വിവാദത്തില്‍ വിരാട് കോലിക്കെതിരെ വീഡിയോ ആക്രമണം അഴിച്ചുവിട്ട് ഓസ്‌ട്രേലിയന്‍ ജേര്‍ണലിസ്റ്റ്. കോലിയുടെ കളിക്കളത്തിലെ പെരുമാറ്റത്തെ കുറിച്ചുയരുന്ന വിമര്‍ശനങ്ങള്‍ക്ക് ആക്കംകൂട്ടുന്നതാണ് ഓസീസ് മാധ്യമപ്രവര്‍ത്തകന്‍റെ വീഡിയോ. ട്വിറ്ററിലാണ് ഡെന്നീസ് തരീന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ കോലിക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്.
'കാര്യങ്ങള്‍ തങ്ങളുടെ വരുതിക്ക് വരാതിരിക്കുമ്പോള്‍ എങ്ങനെ പെരുമാറുമെന്ന് കോലി എല്ലാവര്‍ക്കും കാട്ടിത്തരുന്നു' എന്ന കുറിപ്പോടെയാണ് ട്വീറ്റ്. പെര്‍ത്ത് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഓസീസ് നായകന്‍ ടിം പെയ്‌നുമായി കോലി 'ഉരസി'യത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
