ഓസ്ട്രേലിയക്കും ന്യുസീലൻഡിനുമെതിരായ ഏകദിന പരമ്പരകളിൽ ജസ്‌പ്രീത് ബുംറയെ കളിപ്പിച്ചേക്കില്ല. ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തിയാണ് ടീം മാനേജ്‌മെന്‍റ് ഇക്കാര്യം ആലോചിക്കുന്നത്.

സിഡ്‌നി: ഓസ്ട്രേലിയക്കും ന്യുസീലൻഡിനുമെതിരായ ഏകദിന പരമ്പരകളിൽ ഇന്ത്യ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയെ കളിപ്പിച്ചേക്കില്ല. അടുത്ത വർഷത്തെ ഏകദിന ലോകപ്പിനായി ബുംറയെ കരുതിവയ്ക്കാനാണ് തീരുമാനം. പരമ്പരയിലെ നിർണായക മത്സരങ്ങളിൽ മാത്രം കളിപ്പിക്കുന്ന കാര്യവും ടീം മാനേജ്മെന്‍റിന്‍റെ പരിഗണനയിലുണ്ട്. ലോകകപ്പിന് മുൻപ് ഇന്ത്യ 13 ഏകദിനങ്ങളിലാണ് കളിക്കുക. 

Add Asianetnews as a Preferred SourcegooglePreferred

മെൽബൺ ടെസ്റ്റിൽ ബുംറയുടെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. രണ്ട് ഇന്നിംഗ്സിലുമായി 86 റൺസിന് ഒൻപത് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ഈ വർഷം ഒൻപത് ടെസ്റ്റിൽ നിന്ന് 48 വിക്കറ്റും സ്വന്തമാക്കി. ഒരു കലണ്ടർ വർഷം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡും ബുംറ സ്വന്തമാക്കിയിരുന്നു.