ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ പൊളിച്ചെഴുത്തുമായി മുന്‍ നായകന്‍ സ്റ്റീവ് വോ. സിഡ്‌നി ടെസ്റ്റിനുള്ള ഓസീസ് ഇലവനില്‍ വമ്പന്‍ മാറ്റങ്ങളാണ് വോ നിര്‍ദേശിക്കുന്നത്. 

സി‌ഡ്നി: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ഇലവനെ പ്രവചിച്ച് മുന്‍ നായകന്‍ സ്റ്റീവ് വോ. ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് ടീമിലില്ലാത്തതും ഫോമിലല്ലാത്ത ഓള്‍റൗണ്ട്‍ മിച്ചല്‍ മാര്‍ഷ് ഏഴാം നമ്പറില്‍ എത്തുമെന്നതുമാണ് വോയുടെ ടീമിലെ പ്രത്യേകത. 

മാര്‍ക്കസ് ഹാരിലും ഷോണ്‍ മാര്‍ഷുമാണ് വോയുടെ ടീമിലെ ഓപ്പണര്‍മാര്‍. ഉ‌സ്‌മാന്‍ ഖവാജയും ട്രാവിസ് ഹെഡും മൂന്നും നാലും സ്ഥാനങ്ങളില്‍ ബാറ്റേന്തും. പരമ്പരയില്‍ ഓസ്‌ട്രേലിയക്കായി കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമാണ് ഹെഡ്. നായകന്‍ ടിം പെയ്‌ന്‍ അഞ്ചാമതെത്തുമ്പോള്‍ ടീമില്‍ മടങ്ങിയെത്തിയ ഓള്‍റൗണ്ടര്‍ മാര്‍നസ് ലാബൂഷാന്‍ ആറാമനായി ബാറ്റിംഗിനിറങ്ങുക. 

ഏഴാമനായി ഇറങ്ങുന്ന മിച്ചല്‍ മാര്‍ഷ് വരെയാണ് ഓസ്‌‌ട്രേലിയയുടെ ബാറ്റിംഗ് കരുത്ത്. പേസ് ത്രിമൂര്‍ത്തികളായ കമിന്‍സ്, സ്റ്റാര്‍ക്ക്, ഹെയ്‌സല്‍വുഡ് എന്നിവരും സ്‌പിന്നര്‍ ലിയോണുമാണ് സ്‌പെഷലിസ്റ്റ് ബൗളര്‍മാര്‍.

View post on Instagram