സിഡ്നി ടെസ്റ്റിന്‍റെ ആദ്യദിവസം തന്നെ പരമ്പരനേട്ടത്തിന് ഇന്ത്യയെ അഭിനന്ദിച്ച് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ട്വിറ്ററിലൂടെയാണ് വോന്‍റെ അഭിനന്ദനം.
സിഡ്‌നി: സിഡ്നി ടെസ്റ്റിന്‍റെ ആദ്യദിവസം തന്നെ പരമ്പരനേട്ടത്തിന് ഇന്ത്യയെ അഭിനന്ദിച്ച് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ട്വിറ്ററിലൂടെയാണ് വോന്‍റെ അഭിനന്ദനം.
ടെസ്റ്റില്‍ എങ്ങനെ വിജയിക്കണമെന്ന് ചേതേശ്വര്‍ പൂജാര തെളിയിച്ചു. വിദേശത്ത് എങ്ങനെ പരമ്പരജയം നേടണമെന്നതില്‍ യുവതാരങ്ങള്‍ക്ക് പാഠമാണ് ഇന്ത്യയുടെ പ്രകടനമെന്നും വോന്‍ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയക്ക് ആദ്യദിനത്തെ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ കഴിയില്ലെന്നും വോന്‍ ട്വീറ്റ് ചെയ്തു.
സിഡ്‌നി ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിക്കരികെ 193ല്‍ ചേതേശ്വര്‍ പുജാര പുറത്തായി. പൂജാരയെ സ്വന്തം പന്തില്‍ നഥാന്‍ ലിയോണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. എന്നാല്‍ ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്‌കോറിലാണ് ഇന്ത്യ.
