മെല്‍ബണില്‍ ക്രിക്കറ്റ് പ്രേമികളുടെ മനം കീഴടക്കുന്നതായി ഈ കാഴ്‌ച്ച. പരാജയ ദുഃഖത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ തലതാഴ്‌ത്തി നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന് ചിരിക്കുന്ന മുഖത്തോടെ ഹസ്തദാനം നല്‍കുകയായിരുന്നു അര്‍ച്ചി ഷില്ലര്‍.
മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കി അര്‍ച്ചി ഷില്ലര്‍. ഞെട്ടിക്കുന്ന തോല്‍വിയില്‍ ഓസീസ് താരങ്ങളുടെ തല താണപ്പോള്‍ ചിരിക്കുന്ന മുഖത്തോടെ ഇന്ത്യന്‍ ടീമിനും മാച്ച് ഒഫീഷ്യല്‍സിനും ഹസ്തദാനം നല്‍കി മത്സരശേഷം ആര്‍ച്ചി.
പ്ലെയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചില്ലെങ്കിലും മെല്‍ബണില്‍ ഓസ്‌ട്രേലിയയുടെ സഹനായകനായിരുന്നു ഈ എട്ട് വയസുകാരന്‍. ഇന്ത്യന്‍ താരങ്ങളും ടീം സ്റ്റാഫും വലിയ ബഹുമാനത്തോടെയാണ് ആര്‍ച്ചിക്ക് കൈ നല്‍കിയത്. ഇതില്‍ ഇന്ത്യന്‍ ടീമിനെ ആദം ഗില്‍ക്രിസ്റ്റും മിച്ചല്‍ ജോണ്‍സണ്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു. മെല്‍ബണിലെ ക്രിക്കറ്റ് പ്രേമികളുടെ മനം കീഴടക്കുന്നതായി ഈ കാഴ്‌ച്ച.
