ഇംഗ്ലണ്ടിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇന്ത്യ. ഇംഗ്ലണ്ടിന് 32 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി.

ലോര്‍ഡ്‌സ്: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയെ എറിഞ്ഞിട്ട ഇംഗ്ലണ്ടിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇന്ത്യ. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ 107 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ടിന് 32 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി. 21 റണ്‍സെടുത്ത കുക്കിനെ ഇശാന്തും 11 റണ്‍സെടുത്ത ജെന്നിംഗ്സിനെ ഷമിയുമാണ് പുറത്താക്കിയത്. നായകന്‍ റൂട്ടും അരങ്ങേറ്റ താരം ഓലിയുമാണ് ക്രീസില്‍.

നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 107 റണ്‍സിന് പുറത്തായിരുന്നു. 13.2 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ആന്‍ഡേഴ്‌സനാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്. വോ‌ക്‌സ് രണ്ടും ബ്രോഡും കുരാനും ഓരോ വിക്കറ്റുകളും വീഴ്‌ത്തി. 29 റണ്‍സുമായി ടോപ് സ്കോററായ അശ്വിനാണ് ഇന്ത്യയെ 100 കടത്തിയത്. അശ്വിനെ കൂടാതെ 20 റണ്‍സ് കടന്നത് നായകന്‍ വിരാട് കോലി മാത്രമാണ്. രഹാനെ 18 റണ്‍സെടുത്തു.