ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ടിന്നിംഗ്സിലും പൂജ്യത്തിന് പുറത്തായ ഓപ്പണര്‍ മുരളി വിജയിക്കെതിരെ ഇന്ത്യന്‍ ആരാധകര്‍. ആന്‍ഡേഴ്‌സണിന്‍റെ പന്തിലാണ് രണ്ടിന്നിംഗ്സിലും വിജയി പുറത്തായത്.
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റില്‍ ദയനീയ പരാജയമായിരുന്നു ഓപ്പണര്‍ മുരളി വിജയി. രണ്ടിന്നിംഗ്സിലും അക്കൗണ്ട് തുറക്കും മുന്‍പ് താരത്തെ ആന്‍ഡേഴ്‌സണ്‍ പുറത്താക്കി. ആദ്യ ഇന്നിംഗ്സില്‍ വിക്കറ്റ് തെറിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിലുരസി പന്ത് വിക്കറ്റ് കീപ്പര്‍ ബെയര്‍സ്റ്റോയുടെ കൈകളിലെത്തി.
ഇംഗ്ലണ്ടിന് കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നില്‍ക്കേ റണ്‍മലയിലേക്ക് നോക്കുക പോലും ചെയ്യാതെ വിജയി മടങ്ങുകയായിരുന്നു. എന്നാല്‍ ആന്‍ഡേഴ്‌സണിന്‍റെ മികച്ച പന്തുകളിലാണ് താരം പുറത്തായത് എന്നത് മറ്റൊരു സത്യം. രണ്ടാം ഇന്നിംഗ്സിലും 'ഡക്ക്' ആയതിന് പിന്നാലെ മുരളി വിജയിക്കെതിരെ രൂക്ഷമായാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
