കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന കുക്കിനെ ട്രോളിയല്ല ഭാജിയുടെ കമന്‍റ്. ദയനീയ പ്രകടനം തുടരുന്ന സഹ ഓപ്പണര്‍ ജെന്നിംഗിസിനെ കുറിച്ചാണ് ഭാജി ഇങ്ങനെ പറയുന്നത്. 

ഓവല്‍: ഇംഗ്ലീഷ് ബാറ്റിംഗ് ഇതിഹാസം അലിസ്റ്റര്‍ കുക്കിന്‍റെ അവസാന ടെസ്റ്റ് മത്സരമാണ് ഓവലിലേത്. എന്നാല്‍ മുന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗിന്‍റെ അഭിപ്രായത്തില്‍ മറ്റൊരു ഇംഗ്ലീഷ് ബാറ്റ്സ്മാന്‍റെയും അവസാന ഇന്നിംഗ്സാകും ഓവലില്‍. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായ ഓപ്പണര്‍ കീറ്റണ്‍ ജെന്നിംഗ്സിനെ ട്രോളിയാണ് ഭാജിയുടെ ഈ കമന്‍റ്

Scroll to load tweet…

ആദ്യ ഇന്നിംഗ്സില്‍ 23 റണ്‍സില്‍ പുറത്തായ ജെന്നിംഗ്സ് രണ്ടാം ഇന്നിംഗ്സില്‍ പത്തില്‍ വീണു. ജഡേജയ്ക്കും ഷമിക്കുമായിരുന്നു വിക്കറ്റുകള്‍. ഇതിന് പിന്നാലെയാണ് താരത്തെ ബൗള്‍ഡാക്കുന്ന ട്രോളുമായി ഭാജിയുടെ വരവ്. കൂട്ടുകാരെ, ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം എന്താണെന്നും ഇന്ത്യയുടെ സ്‌പിന്‍ വിസ്‌മയം ആരാധകരോട് ചോദിച്ചു. അവസാന ടെസ്റ്റില്‍ കുക്ക് മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴാണ് സഹ ഓപ്പണര്‍ ദുരന്തമായത്.