ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരന്‍ വിരമിക്കുന്നു. ഇംഗ്ലീഷ് ചരിത്രത്തിലെ മികച്ച താരമെന്ന പെരുമയോടെയാണ് കുക്ക് പാഡഴിക്കുന്നത് എന്ന് മുന്‍ താരങ്ങളുടെയും സഹതാരങ്ങളുടെയും വാക്കുകളില്‍ നിന്ന് വ്യക്തം.
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെച്ചിരുന്ന ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന് മോശം വര്‍ഷമായിരുന്നു 2018. ഈ വര്‍ഷം 18.62 മാത്രമായിരുന്നു കുക്കിന്‍റെ ബാറ്റിംഗ് ശരാശരി. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു തവണ പോലും 50 കടക്കാന്‍ വമ്പന്‍ ഇന്നിംഗ്സുകള്‍ക്ക് പേരുകേട്ട കുക്കിനായില്ല. പരമ്പരയില്‍ ആകെ സമ്പാദ്യം 109 റണ്‍സ്. അതുകൊണ്ടുതന്നെ 33-ാം വയസില്‍ കുക്ക് വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ ആരാധകര്‍ക്ക് അത്ര ഞെട്ടലുണ്ടാവുന്നില്ല. എങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ കുക്കുണ്ടാക്കുന്ന വിടവ് മുന്‍ താരങ്ങളുടെയും സഹതാരങ്ങളുടെയും വാക്കുകളില്‍ നിന്ന് വായിക്കാം.

ടെസ്റ്റിലെ ആറാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍റെ, എക്കാലത്തെയും മികച്ച ഇംഗ്ലീഷ് റണ്‍ മെഷീന്‍റെ ക്രിക്കറ്റ് ജീവിതം 'ലോംഗ് ഇന്നിംഗ്സ്' ആണെന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. നാഗ്പൂരില്‍ 2006ല്‍ ഇന്ത്യക്കെതിരെ അരങ്ങേറ്റ സെഞ്ചുറി നേടിയപ്പൊഴേ കുക്ക് അസാമാന്യ പ്രതിഭയാണ് എന്ന് തോന്നിയിരുന്നതായി ഇന്ത്യന്‍ ഇതിഹാസം വിവിഎസ് ലക്ഷ്‌മണ്‍ പറയുന്നു. ഇംഗ്ലീഷ് കുപ്പായത്തില്‍ മറ്റാര്‍ക്കും ഇതിലേറെ സംഭവനകള്‍ നല്‍കാന്‍ കഴിയില്ല എന്നാണ് മുന്‍ നായകന്‍ മൈക്കല്‍ വോണിന്‍റെ പ്രതികരണം. ഇംഗ്ലീഷ് മുന്‍ നായകന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തിലുള്ള പ്രതികരണങ്ങള്‍ ഇങ്ങനെ.
