ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ കൈവിട്ടതിന് പിന്നാലെ അമ്പരപ്പിക്കുന്ന ആവശ്യങ്ങളുമായി മുന്‍ താരം. ഹര്‍ദിക് പാണ്ഡ്യയെ ഓള്‍റൗണ്ടര്‍ എന്ന് വിളിക്കാനാവില്ലെന്നും ഗവാസ്കര്‍.
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം തോറ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി ആവശ്യവുമായി സുനില്‍ ഗവാസ്‌കര്‍. താന്‍ ഹര്‍ദിക് പാണ്ഡ്യയെ കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്. നിലവിലെ ടീമിലുള്ള രണ്ടുമൂന്ന് താരങ്ങള്‍ സ്ഥാനം അര്‍ഹിക്കുന്നില്ല. അവരെ ടീം ഇലവനില്‍ നിന്ന് മാത്രമല്ല, സ്‌ക്വാഡില്‍നിന്ന് തന്നെ പുറത്താക്കണം.

ടീം വിരാട് കോലിയില്‍ അമിതമായി ആശ്രയിക്കുന്നത് ശരിയല്ല. കോലിക്ക് എപ്പോഴും സെഞ്ചുറി നേടി ടീമിനെ വിജയിപ്പിക്കാനാവില്ല, അദേഹം മനുഷ്യനാണ്. മുന്‍നിര തകര്‍ന്നാല്‍ വാലറ്റം രക്ഷയ്ക്കെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സതാംപ്‌ടണില്‍ ആ പ്രതീക്ഷയും ഇല്ലാതായി. ഹര്‍ദിക് പാണ്ഡ്യയെ ഓള്‍റൗണ്ടര്‍ എന്ന് വിളിക്കാനാവില്ലെന്നും ഇതിഹാസ താരം കുറ്റപ്പെടുത്തി.
